സ­​ന്ദേ­​ശ്­​ഖാ­​ലി​യി​ലെ പ്ര​തി​ഷേ​ധം: ഷാ­​ജ­​ഹാ​ന്‍ ഷെ­​യ്­​ക്കി­​നെ ആ­​റ് വ​ര്‍­​ഷ­​ത്തേ­​യ്­​ക്ക് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത് തൃ­​ണ­​മൂ​ല്‍
സ­​ന്ദേ­​ശ്­​ഖാ­​ലി​യി​ലെ പ്ര​തി​ഷേ​ധം: ഷാ­​ജ­​ഹാ​ന്‍ ഷെ­​യ്­​ക്കി­​നെ ആ­​റ് വ​ര്‍­​ഷ­​ത്തേ­​യ്­​ക്ക് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത് തൃ­​ണ­​മൂ​ല്‍
Thursday, February 29, 2024 3:54 PM IST
കോ​ല്‍​ക്ക­​ത്ത: തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ​വ് ഷാ­​ജ­​ഹാ​ന്‍ ഷെ­​യ്­​ക്കി​നെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി. ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് ഇ​യാ​ളെ പാ​ർ​ട്ടി​ൽ​നി​ന്ന് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്തു.

സ​ന്ദേ​ശ്ഖാ​ലി​യി​ലെ ഗ്രാ​മീ​ണ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ 55 ദി­​വ­​സ­​ത്തോ­​ള­​മാ­​യി ഒ­​ളി­​വി​ല്‍ ക­​ഴി­​ഞ്ഞ ഇ­​യാ​ള്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​ര്‍­​ത്ത് പ​ര്‍­​ഗാ­​നാ­​സ് ജി​ല്ല­​യി​ല്‍­​നി­​ന്നാ­​ണ് പി­​ടി­​യി­​ലാ­​യ​ത്.

ഷാ​ജ​ഹാ​നും അ​നു​യാ​യി­​ക​ളും ചേ​ര്‍­​ന്ന് ത​ങ്ങ​ളു​ടെ ഭൂ​മി ത​ട്ടി​യെ​ടു​ക്കു​ന്നു​വെ​ന്നും സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് സ​ന്ദേ​ശ്ഖാ​ലി​യി​ല്‍ ഗ്രാ​മീ​ണ​ര്‍ ദി​വ​സ​ങ്ങ​ളാ​യി ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ജോ​ലി ചെ​യ്യി​ച്ച ശേ​ഷം കൂ​ലി ന​ല്‍​കാ​തെ മ​ര്‍​ദി​ക്കു​ന്നു, ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും സ്ത്രീ​ക​ള്‍ ഉ​ന്ന­​യി­​ച്ചി­​രു​ന്നു.


ബം­​ഗാ​ള്‍ മു­​ഖ്യ­​മ​ന്ത്രി മ­​മ­​ത ബാ­​ന​ര്‍­​ജി അ­​ട­​ക്ക­​മു­​ള്ള​വ​ര്‍ ഷാ­​ജ­​ഹാ­​നെ സം­​ര­​ക്ഷി­​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റേ​ഷ​ന്‍ വി​ത​ര​ണ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ­​സി​ല്‍ ഷാ­​ജ­​ഹാ­​ന്‍റെ വീ­​ട്ടി​ല്‍ റെ­​യ്­​ഡി­​നെ​ത്തി­​യ ഇ­​ഡി ഉ­​ദ്യോ­​ഗ​സ്ഥ­​രെ ഇ­​യാ­​ളു­​ടെ അ­​നു­​യാ­​യി­​ക​ള്‍ ആ­​ക്ര­​മി­​ച്ചി­​രു­​ന്നു.

ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് ഇ­​യാ​ള്‍ ഒ­​ളി­​വി​ല്‍ പോ­​യ​ത്. ഇ­​തേ തു­​ട​ര്‍­​ന്നാ­​ണ് ഇ­​യാ​ള്‍­​ക്കെ­​തി­​രേ ആ­​രോ­​പ­​ണ­​ങ്ങ­​ളു­​മാ­​യി ഗ്രാ­​മീ­​ണ​ര്‍ രം­​ഗ­​ത്തു­​വ­​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<